Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : India-US Trade Deal

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​ർ: ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ചാ നി​ര​ക്ക് ഉ​യ​ർ​ത്തി ഗോ​ൾ​ഡ്മാ​ൻ സാ​ക്സ്

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യും അ​മേ​രി​ക്ക​യും ത​മ്മി​ൽ പു​തി​യ വ്യാ​പാ​ര ക​രാ​റി​ൽ ഒ​പ്പു​വെ​ച്ച​തി​ന് പി​ന്നാ​ലെ, ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ചാ നി​ര​ക്ക് വ​ർ​ധി​പ്പി​ച്ച് പ്ര​മു​ഖ ആ​ഗോ​ള ബ്രോ​ക്ക​റേ​ജ് സ്ഥാ​പ​ന​മാ​യ ഗോ​ൾ​ഡ്മാ​ൻ സാ​ക്സ്. 2026 ക​ല​ണ്ട​ർ വ​ർ​ഷ​ത്തി​ലെ ഇ​ന്ത്യ​യു​ടെ യ​ഥാ​ർ​ത്ഥ ജി​ഡി​പി വ​ള​ർ​ച്ചാ പ്ര​വ​ച​നം 20 ബേ​സി​സ് പോ​യി​ന്‍റ് വ​ർ​ധി​പ്പി​ച്ച് 6.9 ശ​ത​മാ​ന​മാ​യാ​ണ് ഉ​യ​ർ​ത്തി​യ​ത്.

നേ​ര​ത്തെ 6.7 ശ​ത​മാ​ന​മാ​യി​രു​ന്ന വ​ള​ർ​ച്ചാ പ്ര​വ​ച​ന​മാ​ണ് 6.9 ശ​ത​മാ​ന​മാ​യി ഗോ​ൾ​ഡ്മാ​ൻ സാ​ക്സ് പ​രി​ഷ്ക​രി​ച്ച​ത്. അ​മേ​രി​ക്ക​ൻ വി​പ​ണി​യി​ൽ ഇ​ന്ത്യ​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന നി​കു​തി കു​റ​ച്ച​ത് ക​യ​റ്റു​മ​തി വ​ർ​ധി​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ക​യ​റ്റു​മ​തി മെ​ച്ച​പ്പെ​ടു​ന്ന​തോ​ടെ ഇ​ന്ത്യ​യു​ടെ ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി കു​റ​യു​മെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു. ജി​ഡി​പി​യു​ടെ 0.8 ശ​ത​മാ​ന​മാ​യി ക​മ്മി കു​റ​യു​മെ​ന്നാ​ണ് പു​തി​യ ക​ണ​ക്കു​കൂ​ട്ട​ൽ നേ​ര​ത്തെ ഇ​ത് 1.05 ശ​ത​മാ​ന​മാ​യി​രു​ന്നു.

വ്യാ​പാ​ര ക​രാ​ർ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​ത്തി​ലു​ണ്ടാ​യ സ​മ്മ​ർ​ദ്ദ​വും കു​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ലെ ക​റ​ൻ​സി​ക​ളി​ൽ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​ത് രൂ​പ​യാ​ണ്.

റി​സ​ർ​വ് ബാ​ങ്ക് പ​ലി​ശ നി​ര​ക്കു​ക​ളി​ൽ ഉ​ട​ൻ കു​റ​വ് വ​രു​ത്താ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്നും, 2026-ൽ ​റി​പ്പോ നി​ര​ക്ക് 5.25 ശ​ത​മാ​ന​ത്തി​ൽ ത​ന്നെ തു​ട​രു​മെ​ന്നു​മാ​ണ് ഗോ​ൾ​ഡ്മാ​ൻ സാ​ക്സി​ന്‍റെ നി​രീ​ക്ഷ​ണം.

 

Business

ഇ​ന്ത്യ-​യു​എ​സ് വ്യാ​പാ​ര ക​രാ​ർ ഈ ​മാ​സം യാ​ഥാ​ർ​ഥ്യ​മാ​യേ​ക്കും

ന്യൂ​ഡ​ൽ​ഹി: യു​എ​സ് ഇ​ന്ത്യ​ക്കു മേ​ൽ ചു​മ​ത്തി​യ പി​ഴ താ​രി​ഫു​ക​ൾ പി​ൻ​വ​ലി​ക്കാ​ൻ സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​വം​ബ​ർ അ​വ​സാ​ന​ത്തോ​ടെ യു​എ​സും ഇ​ന്ത്യ​​യും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര ക​രാ​ർ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ.


സോ​യാ​ബീ​ൻ, ചോ​ളം, ചി​ല പാ​ൽ ഉത്​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ തീ​രു​വ ര​ഹി​ത ഇ​റ​ക്കു​മ​തി​ക്ക് ഇ​ന്ത്യ വി​പ​ണി തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്നും അ​തേ​സ​മ​യം വ്യാ​വ​സാ​യി​ക, കാ​ർ​ഷി​ക ഉത്്പ​ന്ന​ങ്ങ​ൾ​ക്ക് പ​ര​സ്പ​ര താ​രി​ഫ് നി​ര​ക്കു​ക​ൾ ഇ​രു​പ​ക്ഷ​വും അ​ന്തി​മ​മാ​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
പ​ര​സ്പ​ര തീ​രു​വ​ക​ൾ അ​ന്തി​മ​മാ​ക്കു​ന്ന​തി​ലാ​ണ് ഇ​രു രാ​ജ്യ​ങ്ങ​ളും ഇ​പ്പോ​ൾ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. 12നും 15​നും ഇ​ട​യി​ൽ അ​ല്ലെ​ങ്കി​ൽ 15നും 19​നും ഇ​ടി​ൽ എ​ന്നി​ങ്ങ​നെ ര​ണ്ടു ശ്രേ​ണി​ക​ളെ​ക്കു​റി​ച്ചാ​ണ് ച​ർ​ച്ച ന​ട​ക്കു​ന്ന​ത്.


തീ​രു​വ ഇ​ല്ലാ​ത്ത അ​ല്ലെ​ങ്കി​ൽ കു​റ​ഞ്ഞ തീ​രു​വ​യി​ൽ ഇ​റ​ക്കു​മ​തി ചെ​യ്യാ​ൻ അ​ർ​ഹ​ത​യു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ലും ഇ​രു​പ​ക്ഷ​വും ഒ​ത്തു​തീ​ർ​പ്പി​ലാ​യി​ട്ടു​ണ്ട്. 

 

Latest News

Up